Duas & Supplications
Collection of daily duas, supplications, and prayers from Quran and Sunnah
1 Documents
റജബ് മാസം ആഗതമായാൽ പതിവാക്കേണ്ട ദിക്റുകളും ദുആകളും
മഹത്വങ്ങളുടെ റജബ് ആഗതമാവുകയാണ്. റജബ് മാസം ആഗതമായാൽ പതിവാക്കേണ്ട ദിക്റുകളും ദുആകളും മറ്റു അനുബന്ധ കാര്യങ്ങളും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. റബ്ബ് അനുഗ്രഹിക്കട്ടെ. വിശ്വാസികളുടെ ഹൃദയാന്തരങ്ങളിൽ സന്തോഷത്തിന്റെയും പ്രതീക്ഷകളുടെയും കിരണങ്ങൾ പ്രോജ്വലിക്കുന്ന മാസമാണ് റജബ്. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമളാന്‍ മാസത്തിലേക്കുള്ള കാല്‍വെപ്പാണ് റജബും ശഅബാനും. റമളാനില്‍ വിളവെടുക്കേണ്ട സുകൃതങ്ങളുടെ വിത്തിടലാണ് റജബില്‍ ഉണ്ടാവേണ്ടത്. റജബ് റബ്ബിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ ഉമ്മത്തിന്റെ മാസവുമെന്ന് നബി(സ) പ്രസ്ഥാവിച്ചിട്ടുണ്ട്. പവിത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ മാസങ്ങളിലും റജബ് ഇടം പിടിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ ഒട്ടനവധി അനുഗ്രഹീത ഏടുകള്‍ക്ക് സാക്ഷ്യം വഹിച്ചു എന്നതും റജബിന്റെ ചൈതന്യമാണ്.